
എന്റെ കളിക്കൂട്ടുകാരിക്ക് ......
അമ്മു......അതായിരുന്നു അവളുടെ പേര്. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഴകാല സന്ധ്യാ എനിക്ക് സമ്മാനിച്ച എന്റെ പ്രിയപ്പെട്ട മഴതുള്ളി .എന്റെ
കളികൂട്ടുക്കാരി.
എന്റെ തറവാടിനു അടുത്തുള്ള അമ്പലത്തില്‍ നിറമാല തൊഴാന്‍ അവള്‍ എന്നും വരാറുണ്ടായിരുന്നു. കരിമഷിയന്നിഞ്ഞ അവളുടെ കറുത്ത ഉണ്ട കണ്ണുകളും,സ്വര്‍ണകൊളുസിന്റെ കിലുക്കവും, എനിക്ക് ഇപ്പോളും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.
സുര്യസ്തമയത്തിനു ശേഷം നിലാവിന്റെ വെള്ളിവെട്ടം ഉയരുമ്പോള്‍ അമ്മയുടെ കയ്യും പിടിച്ചു ഒരു കള്ളാ ചിരിയോടെ അമ്പലത്തില്‍ നിറമാല തൊഴാന്‍വരുന്ന അവളിലേക്ക് എന്റെ നോട്ടങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്ഘിലും, അവളില്‍ നിന്ന് അത് ഉയര്‍ന്നത് ജൂണ്‍ മാസത്തിലെ അന്നത്തെ ആ മഴ സന്ധ്യയില്‍ ആന്നു.എന്റെ മഴയോടുള്ള പ്രണയം ആന്നു തുടങിയതന്നെന്നു തോന്നുന്നു.
ബാല്യത്തില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള യാത്ര വളരെ ദൈര്‍ക്യമെരിയതും സംഭവ ബഹുലവുമാന്നു .ഈ കാലഘട്ടങ്ങളെ കൌമാരമെന്നും യൌവനമെന്നുമൊക്കെ വിശേഷിപ്പിക്കാരുണ്ട്.ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളാണ് ഇവ നമുക്ക് നല്‍കാറുള്ളത്.ഉത്തരവദ്യത്യങ്ങളും അധികാരങ്ങളും ഒരു പോലെ കെട്ടിയാടുന്ന കാലഘട്ടം. ഇന്ന് ഈ കാലഘട്ടത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ബാല്യത്തിനു പറയാന്‍ ഒരുപാടു ഓര്‍മ്മകള്‍ കാണും.എന്റെ ബാല്യത്തിനും പറയാനുണ്ട് അത്തരം ചെറിയ ചില ഓര്‍മ്മകള്‍. മധുരികുന്നതും ചിലപ്പോള്‍ അല്പം വേദനിപ്പികുന്ന്ത്മായ ചില ഓര്‍മ്മകള്‍ എന്റെ ബാല്യകലത്തിനു ഒരു പുനര്‍ജനി........
ആന്നു അമ്പലത്തില്‍ വച്ച് എന്നെ ശ്രദ്ധിച്ചു തുടങിയത്തിനു ശേഷം പിന്നീട് അവളെ കാണ്നുന്നത് ഞാന്‍ പഠിച്ചിരുന്ന സ്കുളില്‍ വച്ചാണ്.അന്നെനിക്ക് 6വയ്യസ്സ്.സെക്കന്റ് ക്ലാസിലേക്ക് (2nd strd)ഉള്ള പ്രവേശനം ആയ്യിരുന്നു ആന്നു.എന്നെ കണ്ടപ്പോള്‍ അവളില്‍ സ്വതസിദ്ധമായ ആ ചിരി മിന്നിമായുന്നത് ഞാന്‍ ശ്രദ്ധിച്ചു.ഞാന്‍ ആഗ്രഹിച്ചത് പോലെ ആ സുന്ദരിക്കുട്ടി എന്നോടപ്പം ഒരേ ക്ലാസ്സില്‍ ..ജീവിതത്തില്‍ ഞാന്‍ ഇഷ്ടപെടുന്ന ഒരുപാടു നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.എനിക്ക് ഒരുപാടു നല്ല സുഹുര്ക്കതുകളെ സമ്മാനിച്ച ആ വിദ്യാലയം അന്നെനിക്ക് സമ്മാനിച്ചത് നിഷ്കളങ്ങമായ കുറെ ഓര്‍മകളെയും ഓര്‍മപെടുതലുകളെയും ആയ്യിരുന്നു.
എന്റെ വീടിനു അടുത്ത് തന്നെ ആയ്യിരുന്നു ആ സ്കുളും.സ്കുള്‍ ജീവിതത്തിലെ ആദ്യത്തെ കുറച്ചു നാളുകള്‍ ഞാന്‍ എന്റെ മുത്തശിയുടെ കൈ പിടിച്ചാണ് സ്കുളില്‍ പോകാറ്.അമ്മുവിന്റെ വീടും പോകുന്ന ആ വഴിയില്‍ ആയ്യിരുന്നു.അവളുടെ വീടിനടുത്ത് ഒരു ശിവ ഷേത്രം ഉണ്ടായിരുന്നു.പച്ച നിറത്തിലുള്ള കുളമോക്കെയായി, പായല്‍ എല്ലാം പിടിച്ചു.അതിനടുത്ത് എത്തിയാല്‍ കുളം കാന്നുവാന്‍ ഞാന്‍ ഒരു പാട് വാശിയെടുകും.ആഗ്രഹ സഫലീകരണത്തിന് വാങ്ങിച്ച അടിക്ക് കന്നക്കില്ല,മുത്തശിയുടെ അടുക്കല്‍ നിന്ന്..
ആ അമ്പലത്തിനടുത്ത് പച്ചനിറത്തിലുള്ള പെയിന്റ് അടിച്ച ഒരു വലിയ വീട് അതായിരുന്നു അമ്മുവിന്റെ വീട്.വീടിനുമുന്നില്‍ നീളമേറിയ വലിയ മതില്‍ ഉണ്ടായിരുന്നു.വീട്ടില്‍ ധാരാളം ചെടികള്‍ എല്ലാം വച്ച് പിടിപിചിടുണ്ടായിരുന്നു.എന്റെ പകല്‍ കിനാവില്‍ ഇപ്പോളും തെളിഞ്ഞ ഓര്‍മകളായി അമ്മുവിന്റെ വീടും ഷേത്ര കുളമെല്ലാം ഉണ്ട്.
അവളുടെ വീടിനു മുന്നില്കൂടെ ദിവസമുള്ള യാത്ര ഞങളെ പരിചയകാരക്കി തീര്‍ത്തു.പിന്നീട് എന്നെയും അവളെയും എന്റെ മുതശിയാണ് സ്കുളില്‍ കൊണ്ട് വിട്ടിരുന്നത്.അവളുടെ വീടിനു മുന്‍പില്‍ ഞാന്‍ എത്തിയാല്‍ അവള്‍ എന്റെ അടുത്തേക്ക് ഓടി വരും.മുത്തശിയുടെ കൈ വെട്ടിച്ച് ഞാനും പതുകെ ഓടും.എന്നെ കണ്ടു കഴിഞ്ഞാല്‍ പരിഭവം പറച്ചിലും പിണക്കങ്ങളും പറഞ്ഞു തീര്‍ക്കലായി കുറച്ചു സമയം,ഞങളുടെ കൊച്ചു ലോകം.അവളുടെ അമ്മ തിടുക്കം കൂട്ടിയാല്‍ ഞങള്‍ പതുകെ ഇറങും കൈ പിടിച്ചു...
സ്കുളില്‍ ഞങ്ങള്‍ക്ക് നല്ല ചങ്ങാതിമാര്‍ ഉണ്ടായിരുന്നെങ്ങിലുംകൂടുതല്‍ സമയവും ഞങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങളായിരുന്നു. മറ്റൊരു കുട്ടിയുമായി വഴക്ക് ഉണ്ടാക്കിയതിനു എനേന്‍ തള്ളിയ ടീച്ചറെ നോക്കി കരഞ്ഞ അമ്മുവിനെ എനിക്ക് ഇപ്പോളും ഓര്‍മയുണ്ട്.തിരിച്ചു സ്കുളില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോള്‍ സന്തോഷതിനേക്കാള്‍ ഏറെ വിഷമായിരുന്നു,അമ്മുവിനെ പിരിയുന്നതിനുള്ള വിഷമം
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന്നു പോയി,രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ഞങ്ങളുടെ അടുപ്പതിനും അതിന്റെ മാറ്റങ്ങള്‍ ഉണ്ടായിരുന്നു.കൂടുതല്‍ അടുത്തിരിക്കുന്നു ഞങള്‍
ഒരിക്കല്‍ അവളുടെ വീട്ടില്‍ എത്തിയ ഞ്ങളോട് അവളുടെ അമ്മ പറഞ്ഞ കാര്യം എന്നെ വളരെ വിഷമിപിച്ചു.അവളുടെ അച്ഛന് ബോംബയിലെക് ട്രാന്‍സ്ഫര്‍ അയ്യിരികുന്നു.അതുകൊണ്ട് അവളും അമ്മയും അച്ചനോടൊപ്പം അവിടെക്ക് പോവുകയാണ്. അവിടത്തെ നിശബ്ദതയില്‍ രണ്ടു മനസ്സുകളുടെ പതര്‍ച്ച ആരും കണ്ടില്ല.എന്നെയും അമ്മുവിനേയും ഒരേപോലെ വിഷമിപ്പിച്ച ആ നിമിഷത്തെ ഞാന്‍ ഇന്നും ശപിക്കുന്നു
അങ്ങനെ എന്റെ കൂട്ടുക്കാരി യാത്രയവുകയാണ്,ഒരുപാടു ദൂരത്തേക്കു.പുതിയ സാഹചര്യങളില്ലേക്ക്.ആന്നു എനിക്ക് അറിയില്ലായിരുന്നു.അവളുടെ സാമിപ്യം എനിക്ക് എന്നേക്കുമായി അന്യം അവന്‍ പോവുകയന്നെന്നു.
അവസാനമായി യാത്ര പറയുന്ന നിമിഷം വന്നെത്തി ,അവളെ യാത്രയാക്കാന്‍ പോയ എന്റെ കൈ പിടിച്ചു തേങ്ങി കരയുന്ന അമ്മുവിന്റെ ചിത്രം എന്റെ മനസ്സില്‍ മയ്യാതെ നില്‍ക്കുന്നുണ്ട്.പോകുന്നതിനു മുന്നേ അവള്‍ക്ക് എനിക്ക് തന്ന സമ്മാനം,കുറെ മന്ജാടികുരുക്കള്‍ .അവള്‍ കുറെ കാലമായി ശേകരിച്ചു വച്ചിരിക്കുന്ന അവളുടെ അമുല്യ നിധി എനിക്ക് തരുമ്പോള്‍ നഷ്ടപെടുത്തരുത് എന്ന് തെല്ലു ശസനയോടുള്ള നോട്ടവും ഉണ്ടായിരുന്നു.അവളുടെ കരിമഷിയിട്ട ഉണ്ട കണ്ണുകള്‍ക്ക് ആന്നു തിളക്കം കുറവായിരുന്നു,സ്വര്‍ണകൊലുസിന്റെ കിലുകത്തിനു അവെശമില്ലയിരുന്നു.എന്നോട് യാത്ര പറഞ്ഞു കാറില്‍ കുറെ നേരം നോക്കി ഇരുന്ന അവള്‍ യാത്ര ആവുകയാണ്.
പിന്നീട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അമ്മുവിനെ കുറിച്ചുള്ള എന്റെ ഓര്‍മകള്‍ക്ക് കലമോശം വന്നിലയിരുന്നു. അതിനു ശേഷം ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അന്നെന്നു തോന്നുന്നു,അവളുടെ വീടിന്റെ ഭാഗം എല്ലാം നടക്കുക ആയ്യിരുന്നു.ശേഷിച്ച അവളുടെ ബന്ധുക്കള്‍ എല്ലാം അതോടെകൂടെ അവിടെ നിന്ന് വീട് ഒഴിഞ്ഞു പോയ്യി.ഇതൊന്നും അറിയാത്ത ഞാന്‍(അറിഞ്ഞിരുന്നോ?)എന്നും അവളുടെ വീടിനു മുന്നില്‍ സൈക്കിള്‍ നിര്‍ത്തി വീടിന്റെ ഉമ്രപടിയില്‍ നോക്കി നില്‍ക്കും അവളുടെ സമിപ്യത്തിനായി. അടിയുലകുന്ന തുലാവര്‍ഷ കാറ്റിനും പെയ്തു തിമിര്‍ക്കുന്ന ആദ്യ മഴക്കും ഞങളെ പറ്റി പറയാന്‍ ഏറെ ഉണ്ടായിരിക്കും.അങനെ ഈ കാത്തിരിപ്പിനെല്ലാം വിരം ഇട്ടുകൊണ്ട് പ്ലസ് ടു കാലഘട്ടവും കോളേജ് കാലഘട്ടവും വന്നെത്തി
എല്ലാം മറക്കാനുള്ള ഒരു സമയം. പുതിയ ചങ്ങാതിമാര്‍,പുതിയ സാഹചര്യങ്ങള്‍ പുതിയ രീതികള്‍ ഇവക്കെല്ലാം അമ്മുകുട്ടിയുടെ ഓര്‍മകളെ കുറെയേറെ മറക്കാന്‍ സാധ്യമാക്കി.
ഈ ബാല്യകാല സ്മരണകള്‍ക്ക് ജീവിതത്തില്‍ ഉള്ള സ്ഥാനം വളരെ വലുതാണെന്ന് എന്നെ ഓര്‍മിപ്പിച്ചുകൊണ്ടു അവള്‍ ഇടക്ക് കടന്നു കയറി വരും.മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന്..ഒരു നുള്ള് നോവായി...
എന്റെ കളിക്കൂട്ടുകാരി ...നീ എവിടെയാണ്, മറൊരാളുടെ ഭാര്യായിയിരികുന്നോ.അയാളുടെ കുഞ്ഞിന്റെ അമ്മ ആയിക്കന്നുമോ. ഒന്നും എനിക്ക് അറിയില്ല. എങ്ങിലും ഞാന്‍ നിന്നെ ഓര്‍മിക്കുക ആണ്.എന്റെ ബാല്യകാലം നിന്നിലൂടെ മാത്രേ പൂര്‍ണം ആക്കുക ഉള്ളു.എന്നില്‍ ഇനിയും നന്മകള്‍ അവശേഷിക്കുന്നു എങ്കില്‍ അതിന്റെ കടപാട് എനിക്ക് നിന്നോടും ഉണ്ട്.
എന്നെങ്ങിലും ഒരിക്കല്‍ കാന്നുമെന്ന മോഹവുമായി ഞാന്‍ നിന്നെ കാത്തിരിക്കുന്നു.നിന്റെ സ്വര്‍ണ കൊലുസിന്റെ കിലുക്കത്തിനായി....
നിന്റെ കളിക്കൂട്ടുകാരന്‍....
6 comments:
hehe..appo nee 6 vayassil thanne thudangi vayinottam..chummathalla ippol nee vaynottathinde encyclopedia ayathu...heh just kidding duo...guud writing...ormendu enikku nee paranja ammune patti..nice one...do keep on writing
hai vivy...ennod paranjitilalo ammune patti...ennalum paranjukettappo enikkothiri ishtayitto vivyde ammune....very nice....ithil kooduthal ntha paraya ennenikkariyilya....avalecidannu kandupidikkan vivykku pattatte ennu njan ashamsikkunnu...al the best
എന്നും ഓര്‍ക്കാന്‍ പറ്റുന്ന ഒരു കളിക്കൂട്ടുകാരി ഉണ്ടാവ എന്നു പറഞ്ഞാലേ വളരെ അപൂര്‍വമാണ്.. Try to find out her...
സൌഹൃദത്തിന്റെ ഒരു നിമിഷവും വെറുതെ കളയരുത്...
ആശംസകള്‍!!
nannayi.photo kalakki.
read my blog kannimazha.blogspot.com
Post a Comment