Tuesday, 4 October 2011

അസ്തമയം ...


അസ്തമയം ...
പകല്‍ മുഴുവനും നിന്നെ തിരഞ്ഞു ഞാനലഞ്ഞു ....
ദിനാന്തമാരോ ചൊല്ലി
നീ കടലിലലിഞ്ഞ കഥ ....
അതെ,
ഇരുളിന്റെ പടര്‍പ്പുകള്‍കിടയിലൂടെ...
കടലില്‍,ഞാനും ചോര കണ്ടിരുന്നു...

ഹൃദയത്തിന്റെ ഋതുഭേദം


എഴുതാന്‍ ഇരുന്നത്
ഋതു ഭേദങ്ങളെ കുറിച്ചാണ്.

പക്ഷെ
ജന്മത്തിന്റെ
വരണ്ടുണങ്ങിയ മരചില്ലമേല്‍
ഗ്രീഷ്മം എന്നും തല കീഴായി തൂങ്ങിക്കിടന്നു.
ജരാനര ബാധിച്ച മരണമില്ലാത്ത ആത്മാവിനെ പോലെ!
ഒരു കഥ പോലും പറയാനില്ലാത്ത ഒരു വേതാളം.
ഒരിക്കലും മാറി വരാത്ത എന്റെ ഋതു.


അവളോ
വസന്തം തേടി
പോയി കഴിഞ്ഞിരുന്നു.
ഒരിക്കലും
തിരികെ വന്നതുമില്ല!


അങ്ങനെ ആണ്
ഹൃദയ ഭൂമിയില്‍
ഋതു ഭേദങ്ങള്‍ നിലച്ചു പോയത്.
എഴുതി തീര്‍ന്നപ്പോള്‍
വരികളില്‍ നിന്നും
കവിത മാഞ്ഞു പോയത്.

Moments..

Moment are like missed train
Though just one second is late
Have to catch them on scratch
Because can't believe in fate
Otherwise, we will have to see
Opportunity has closed the gate.

why me?

Why Me??
I ask life why me?
What else do you want me to see?

All hard experiences of life ...
But I am happy that all those I could survive.

There were many things where I went wrong,
But then they helped me to get strong.

My heart even now sometimes aches,
But then I learned much from my mistakes.

There are things for which I regret,
But now I am left with no threat.

Now, I have no fears in my mind,
Hey life you were not that bad instead kind ...

This was what you wanted me to see,
So, comes my next question ...
Who else if not me?

യാത്ര...

യാത്ര...
പ്രഭാതത്തിലൂടെ..മദ്ധ്യാഹ്നത്തിലൂടെ..
സായാഹ്നത്തിലൂടെ..നിശയിലൂടെ..

... മന്ദസ്മിതത്തിലൂടെ..പൊട്ടിച്ചിരിയിലൂടെ..
അട്ടഹാസത്തിലൂടെ...കണ്ണീരിലൂടെ..

മഞ്ഞിലൂടെ..മഴയിലൂടെ..വെയിലിലൂടെ
പാതവരമ്പിലൂടെ...പാറക്കെട്ടുകളിലൂടെ..
കടല്‍ത്തീരത്തിലൂടെ...മരുഭൂമിയിലൂടെ

അമ്മയിലൂടെ...കൂട്ടുകാരിയിലൂടെ...
കാമിനിയിലൂടെ.....ഭാര്യയിലൂടെ..

മോഹങ്ങളിലൂടെ..സ്വപ്നങ്ങളിലൂടെ..
യാഥാര്‍ത്ഥ്യങ്ങളിലൂടെ..
ഇന്നലെകളിലൂടെ..ഇന്നിലൂടെ..
യാത്ര തുടരുകയാണ്..
വെളിച്ചത്തിലൂടെ...ഇരുട്ടിലേക്ക്..!!?

ഇന്നലെകളിലൂടെ..ഇന്നിലൂടെ..
യാത്ര തുടരുകയാണ്..
വെളിച്ചത്തിലൂടെ...ഇരുട്ടിലേക്ക്..!!?

Monday, 3 October 2011

In Spirits..

Though you don't live next door,
though you're five states away,
You're still here in my thoughts
every week, every day.

... When events of the day
cause this soul to despair,
just the sound of your voice
makes them easy to bear

When I don't have the luxury
of feeling your soft touch
or taking in your scent,
which I appreciate so much,

... I need only look back
at the times we have had
to wonder if I've
any right to be sad.

You're truly a blessing.
I want you to know
that I care for you deeply,
wherever I go.

ഒരു മഴമുകില്‍ വീണ്ടും

ഒരു മഴമുകില്‍ വീണ്ടും പെയ്യാന്‍ വെമ്പി നില്‍ക്കുന്നു ....ആകാശചാരുവില്‍നിന്നും അടരുവാന്‍ മടിച്ച മഴമുകില്‍ പിന്‍വിളിയെ കാക്കാതെ ഉതിര്‍ന്നു വീണു..... മണല്‍തരികളില്‍ വീണ നിന്റെ കാല്പാടുകള്‍ തെളിയാത്ത നിഴലുകളായ് തീര്‍ന്നു ..
എന്നിട്ടും എന്‍ കൈക്കുടന്നയിലെക്ക് ഞാന്‍ ക്ഷണിച്ചതില്ല ... എന്റെ വഴികളിലേക്ക് നയിച്ചതുമില്ല